മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ​ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിച്ചത്.ബോട്ടിൽ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാർ നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടർന്ന് നേവിയും കോസ്റ്റുഗാർഡും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!