അടിവാരം: മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇ. അഹമ്മദ് എന്ന നാട്ടുകാരുടെ ഭായി മുഹമ്മദ് നമ്മോട് വിട പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളായ വാട്ട്സ്ആപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും മരണ വാർത്തകൾ കൃത്യതയോടെയും വളരെ പെട്ടന്നും എത്തിക്കുവാൻ അദ്ദേഹം വളരെ ഏറെ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല എല്ലാ മാധ്യമ സുഹൃത്തുക്കളുമായും നല്ലൊരു ബന്ധവും അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. കുറച്ചു കാലമായി അസുഖമായി വീട്ടിൽ തന്നെ ആയിരുന്നുവെങ്കിലും അദ്ദേഹമുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരുമായി ഫോണിലൂടെ നിരന്തരം ബന്ധപ്പെടാനും സമകാലിക വിഷയങ്ങളിൽ പലതരത്തിലുള്ള ചർച്ചകളും അദ്ദേഹം നടത്തിയിരുന്നു.വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ സമൂഹത്തിലേക്ക് തുറന്ന് വെച്ച ഒരു കണ്ണായിരുന്നു അദ്ദേഹം.ഒരു കാലത്ത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീട് അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമജീവിതത്തിൽ ആയിരുന്നിട്ട് പോലും ഏതെങ്കിലും മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരേയും ഏതെങ്കിലും സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കുന്നവരേയും അദ്ദേഹത്തിന്റെ ലെറ്റർ പാഡിൽ അനുമോദനങ്ങൾ അയച്ച് കൊടുത്ത് അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായപ്പോൾ പോലും ഈയൊരു അനുമോദനം അദ്ദേഹം തുടർന്നു പോന്നു.കഴിഞ്ഞ ആഴ്ച വീട്ടിൽ വെച്ചുണ്ടായ ചെറിയ വീഴ്ചയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കെ ആകസ്മികമായി അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ക്രോമ എന്ന മരത്തിലെ ഒരു ഇല കൊഴിഞ്ഞിരിക്കുന്നു. നമ്മുടെ ഫാമിലിയിലെ ഒരു അംഗമെന്ന നിലയിൽ ഒരു പിടി ഓർമ്മപ്പൂക്കൾ സമർപ്പിക്കുന്നു.മുജീബ് റഹ്മാൻ വി.എ.സെക്രട്ടറി, KROMA State Committee

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!