കോഴിക്കോട്: മറുകരയിൽ നീന്തിയെത്താമെന്ന് പറഞ്ഞ് ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരികണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോയിലാണ് യദു കനാലിൽ ചാടിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ രാവിലെ 11 മണിയോടെയാണു മൃതദേഹം കണ്ടെത്തിയത്.രാത്രി 10.30ന് ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദു മറുഭാഗത്ത് എത്തിയില്ല.ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ‌പെരുവണ്ണാമൂഴിയിൽനിന്നു കനാൽ വെള്ളം തടഞ്ഞു പുഴയിലേക്കു തിരിച്ചുവിട്ട് തിരച്ചിൽ നടത്തി.‌ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!