കോഴിക്കോട്: അറുപത്തിയൊന്നുകാരന്റെ കൊലപാതകത്തിൽ മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്. മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്നും പൊലീസ് പറയുന്നു.അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് മകന്‍ അച്ഛനെ മര്‍ദിക്കുകയും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മകന്റെ മര്‍ദനമാണ് മരണകാരണമായതെന്നും പൊലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!