കൊല്ലം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. പരവൂർ പൂതക്കുളം സ്വദേശിയായ ശ്രീജു(40) ആണ് ഭാര്യ പ്രീത (39), ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ശ്രീജു കൊലപ്പെടുത്താൻ ശ്രമിച്ച മകനും ശ്രീജുവും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കടബാദ്ധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.