കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പത്താം സീസണില്‍ കിരീടത്തിൽ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി ചാമ്പ്യന്മാര്‍. മോഹൻ ബഗാന്റെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ആയിരുന്നു വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.മത്സരത്തിന്റെ ആദ്യപകുതിയില്‍ മോഹന്‍ ബഗാനാണ് ആദ്യം ലീഡെടുത്തത്. 44-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സാണ് മോഹന്‍ ബഗാന്റെ ഗോള്‍ നേടിയത്. പെട്രാറ്റോസിന്റെ ലോങ് ഷോട്ട് ബഗാന്റെ ഗോള്‍കീപ്പര്‍ ഫുര്‍ബ ലചെന്‍പ തടുത്തിട്ടെങ്കിലും റീബൗണ്ട് വന്ന പന്ത് കമ്മിങ്‌സ് വലയിലെത്തിക്കുകയായിരുന്നു.എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കളി മാറി. 53-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസിലൂടെ മുംബൈ തിരിച്ചടിച്ചു. സമനില ഗോളിന് പിന്നാലെ രാഹുല്‍ ബേകെയിലൂടെ മുംബൈയ്ക്ക് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാല്‍ 81-ാം മിനിറ്റില്‍ ബിപിന്‍ സിങ് തനൗജത്തിലൂടെ മുംബൈ മുന്നിലെത്തി. ഇഞ്ച്വറി ടൈമില്‍ ജാകുബ് വോചസ് ലക്ഷ്യം കണ്ടതോടെ മുംബൈ രണ്ടാം കിരീടം ഉറപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!