കോഴിക്കോട് നരിക്കുനി ഗ്രാമ പഞ്ചായത്തിൽ നൂറ്റാണ്ടുകൾക്കു മുൻപ് നിലവിൽ വന്ന മൂർഖൻ കുണ്ട് എന്ന നാമകരണം അതത് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ജനങ്ങളുടെ അശങ്കയായി നിലനിന്നു പോരുന്ന ചോദ്യത്തിന് ഒരു ഉത്തരമാണ് ഇന്ന് മൂർഖൻ പാമ്പിനെ കണ്ടത് മുതൽ യാഥാർത്ഥ്യമായത്, പുതുതായി നാട്ടിൽ വന്നവർക്കും വിവാഹം കഴിച്ചു മൂർഖൻ കുണ്ട് എന്ന സ്ഥലത്ത് എത്തിയവർക്കും എന്നും ചോദ്യചിഹ്നമായ പേരിന് ഇന്ന് ഒരു ഉത്തരം കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരമാണ് മൂർഖൻകുണ്ട് അങ്ങാടിയിൽ പൂച്ചകുട്ടിയെ വിഴുങ്ങിയ ഭീമൻ മൂർഖൻ പാമ്പിനെ കണ്ടെത്തിയത് .നിരവധി ആളുകൾ പെരിനെ അന്വർത്ഥമാക്കിയ ഭീമൻ പാമ്പിനെ കാണാൻ എത്തിയിരുന്നു .നാട്ടുകാരും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയ ആവേശത്തിൽ ആയിരുന്നു.പിസി ന്യൂസ്‌ അഡ്മിൻ വഴി പ്രശസ്ത പാമ്പ് പിടുത്തകാരൻ കബീർ കള്ളൻതോട്നെ വിവരം അറിയിക്കുകയും അദ്ദേഹം പാമ്പിനെ ശാസ്ത്രീയമായി പിടിച്ചു വനപാലകരെ ഏൽപ്പിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ സ്ഥിരമായി മൂർഖൻ പാമ്പിനെ സാന്നിധ്യം ഉണ്ടാവാറുണ്ട്, ഭീമൻ പാമ്പുകളെ കണ്ട പലർക്കും ബോധക്ഷയം വരെ ഉണ്ടായിട്ടുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!