കോഴിക്കോട് : ചൂടുകാലത്തെ ചിക്കൻ കറിക്ക് എരിവേറും. കാരണം കോഴി ഇറച്ചിയുടെ വില ഒരു കിലോയ്ക്ക് 260 രൂപ ആയി വർധിച്ചിരിക്കുകയാണ്. ഒരാഴ്ചക്കിടെ 80 രൂപയാണ് വർധിച്ചത്. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!