മലപ്പുറം: വണ്ടൂര്‍ തിരുവാലിയില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആർ പുറത്ത്. 52 കാരി സല്‍മത്തിനെ മരുമകന്‍ സമീറാണ് വെട്ടിക്കൊന്നത്. തേങ്ങ വെട്ടുന്ന കത്തി കൊണ്ട് കഴുത്തില്‍ വെട്ടിയതിനാല്‍ രക്തം വാര്‍ന്നാണ് സല്‍മത്ത് കൊല്ലപ്പെട്ടത്.യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയത് കോഴിയിറച്ചി വാങ്ങിയില്ലെന്ന കാരണത്താലെന്ന് എഫ്‌ഐആറില്‍ പറയുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ സമീര്‍ കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് വന്ന ഉടന്‍ കോഴിക്കറി ചോദിച്ചു. എന്നാല്‍ കോഴിയിറച്ചി വാങ്ങിയില്ലെന്ന് പറഞ്ഞ ഭാര്യാമാതാവിനെ സമീര്‍ ആക്രമിക്കുകയായിരുന്നു.മദ്യപിച്ചെത്തിയ സമീര്‍ സ്ഥിരമായി ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിക്കാറുണ്ട്. ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. നിലവില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.