കോടഞ്ചേരി: കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കുഞ്ഞിനെ എടുക്കാൻ മറന്നു. അർധരാത്രിയിൽ അങ്ങാടിയിൽ അലഞ്ഞുനടന്ന കുഞ്ഞിനെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പൊലീസ്. തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയുമാണ് മദ്യലഹരിയിൽ കുഞ്ഞിനെ മറന്നത്. തിങ്കളാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. അർധരാത്രിയിൽ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് യുവാവ് വിവരം നൽകിയതോടെയാണ് പൊലീസെത്തി കുഞ്ഞിനെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്:തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയിൽ വൈകുന്നേരംമുതൽ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.രാത്രി 11 മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയിൽ അലഞ്ഞുതിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരേ ഏതാനും മാസംമുമ്പ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു. തെരുവുനായ്ക്കൂട്ടത്തിനുമുന്നിൽ കുട്ടി അകപ്പെടാതിരുന്നതിൽ ആശ്വാസംകൊള്ളുകയാണ് നാട്ടുകാർ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!