കോട്ടയം: കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ (60) അന്തരിച്ചു. ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ബിജി കുര്യൻ കഴിഞ്ഞവർഷമാണ് കോട്ടയം യൂണിറ്റിൽ നിന്ന് വിരമിച്ചത്. കൊച്ചി, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. മംഗളം ദിനപത്രത്തിലും ജനനി വാരികയിലും പ്രവർത്തിച്ചിട്ടുണ്ട്.അയ്മനം പരസ്പരം വായനക്കൂട്ടത്തിന്റെ രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസിക പുരസ്കാരം, മികച്ച റിപ്പോർട്ടർക്കുള്ള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷന്റെ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.സംസ്കാരം ഞായറാഴ്ച രണ്ടിന്. ഭാര്യ: പള്ളം പള്ളിക്കുന്നേൽ ഷീല എലിസബത്ത്. മക്കൾ: അബു ബി. കുര്യൻ റിബു ബി. ജോസഫ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!