പത്തനംതിട്ട: മരുമകൻ അമ്മായമ്മയെ കുത്തി പരിക്കേൽപ്പിച്ചു. . പന്തളം തോന്നല്ലൂർ സ്വദേശി സീനക്ക് (46) ആണ് കുത്തേറ്റത്. ഇവരുടെ ഇളയ മകളുടെ ഭർത്താവായ അഞ്ചൽ സ്വദേശി ഷമീർ ഖാൻ (36) ആണ് വീട്ടമ്മയെ കുത്തിയത്.വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്.സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഷമീർ ഖാനെ പൊലീസ് പിടികൂടി. ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. വിവാഹബന്ധം സീനയുടെ മകൾ വേർപെടുത്താനിരിക്കെയാണ് സർവേയറായ ഷമീര്‍ ഭാര്യ വീട്ടിലെത്തിയത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!