സുല്‍ത്താന്‍ ബത്തേരി: വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയായ ആളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. കുപ്പാടി വേണ്ടൂര്‍ പണിക്കപ്പറമ്പില്‍ മാര്‍ക്കോസ് (66), മകന്‍ ബൈജു (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശശികുമാര്‍, വനിത എ.എസ്.ഐ. ഷീജ, സീനിയര്‍ സി.പി.ഒ. അരുണ്‍ജിത്ത്, സി.പി.ഒമാരായ അനില്‍, അജ്മല്‍, അഭിലാഷ് എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.നാലോളം കേസുകളില്‍ പ്രതിയായ മര്‍ക്കോസിനെ വാറന്റുമായി അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ് സംഘം. പോലീസിനെ കണ്ട് വാതിലടച്ച പ്രതികള്‍ വാതില്‍ തുറക്കാതെ പോലീസിനെതിരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.നാട്ടുകാരുടെ സാന്നിധ്യത്തില്‍ ബലപ്രയോഗത്തിലൂടെ വീടിന്റെ വാതില്‍ തുറന്നയുടന്‍ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരെയും ബലപ്രയോഗത്തിലൂടെ കീഴടക്കി വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!