കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും. ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം കാഴ്ച വച്ചാണ് കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി വോട്ട് തേടിയത്. അതില്‍ ഇടതുപക്ഷത്തുള്ളവര്‍പ്പോലും രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തിരുന്നു, ഈ പ്രാവശ്യവും രാഹുലിന്റെ വരവ് കേരളത്തിൽ വൻ യുഡിഎഫ് തരംഗം സൃഷ്ടിക്കും എന്നാണ് പല സർവ്വേകളും പറയുന്നത്,