കോഴിക്കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ പ്രാദേശിക സിപിഎം നേതാവിന് ദാരുണ മരണം. സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സി.കെ രാജീവന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. ഇതിനിടെ ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നു.മൃതദേഹം കായണ്ണയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!