കാസർകോട്: ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സഹപാഠികൾ മർദിച്ചു. ചെമ്മട്ടംവയൽ സ്വദേശി കെപി നിവേദി (17)നാണ് മർദ്ദനമേറ്റത്. കാസർകോട് അമ്പലത്തുകര മടിക്കൈ സ്കൂളിൽ ആണ് സംഭവം. സംഭവത്തിൽ നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നാണ് പരാതി. താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സയിലാണ് നിവേദ്