കോഴിക്കോട്: കുന്ദമംഗലത്തെ കുടിവെള്ള പ്രശ്‌നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മുറിയനാൽ ചൂലംവയലിലെ കുടിവെള്ള വിതരണം ആണ് മുടങ്ങിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.എത്രയും വേഗം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജല അതോറിറ്റി മലാപ്പറമ്പ് റൂറൽ വാട്ടർ സപ്ലൈ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിര്‍ദേശം നല്‍കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!