മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഫാത്തിമ നസ്രിനെ മർദ്ദിച്ചതെന്നാണ് പിതാവ് മുഹമ്മദ് ഫായിസ് പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിൻറെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. കുഞ്ഞിന്റെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുഹമ്മദ് ഫായിസ് കുഞ്ഞിനെ മർദ്ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് സൂചന.തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടർന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ക്രൂരമർദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. ഇതിന് മുൻപ് തന്നെ കുട്ടിയെ ഫായിസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഭാര്യയും ഇവരുടെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു.കുഞ്ഞിന്റെ ശരീരത്തിൽ പരുക്കുകൾ കണ്ടിരുന്നു. പിതാവ് കുഞ്ഞിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മാതാവ് ഷഹബത്തിന്റെ ബന്ധുക്കളുടെ പരാതി. കുട്ടിയെ അലമാരയിലേക്കും കട്ടിലിലേക്കും വലിച്ചെറിഞ്ഞുവെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ഫായിസിനെതിരെ ഭാര്യ ഷഹാനത്ത് മുമ്പ് നൽകിയ പരാതി ഒത്തുതീർക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചയായി ഇയാൾ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് നിലവിളിച്ച ഷഹബാനത്തിനെ മുറിയിലിട്ട് പൂട്ടിയെന്നും ആരോപണമുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!