സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ താരത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല.എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന 82 വയസുകാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹ റിപ്പോര്‍ട്ട് ചെയ്യുന്നു.