മേപ്പാടി: സമൂഹ മാധ്യമങ്ങൾ വഴി പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. കൊല്ലത്തുപറമ്പിൽ വീട്ടിൽ ഫൈഷാദ് (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണു പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. തുടർന്നു മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയായിരുന്നു. മേപ്പാടി എസ് എച്ച് ഒ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്.ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴിയാണ് ഇയാള്‍ മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ അയപ്പിച്ചെതന്നും പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ, ഐ ടി ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!