കോഴിക്കോട്: ഉത്തരം ചോദ്യപേപ്പറിൽ തന്നെ അച്ചടിച്ച് ഹയർസെക്കന്ററി രണ്ടാംവർഷ പരീക്ഷാ പേപ്പർ. കഴിഞ്ഞദിവത്തെ ഇംഗ്ലീഷ് പരീക്ഷയിലാണ് ഗുരുതര തെറ്റ് സംഭവിച്ചിരിക്കുന്നത്. രണ്ടു മാർക്കിനുള്ള 12-ാമത്തെ ചോദ്യത്തിനുള്ള ഉത്തരം എട്ട് മാർക്കിനുള്ള 27-ാമത്തെ ചോദ്യത്തിൽ ഉൾപ്പെടുത്തിയാണ് അച്ചടിച്ച് നൽകിയത്.വിട്ടഭാഗം പൂരിപ്പിക്കാനുള്ളതാണ് 12-ാമത്തെ ചോദ്യം. ഇതിനായി രണ്ട് ഇടങ്ങൾ ഒഴിച്ചിട്ടിട്ടുള്ള വാക്യവും സൂചനകളും ചോദ്യമായി നൽകി. പ്രസംഗം തയ്യാറാക്കാനുള്ളതാണ് എട്ട് സ്‌കോറിനുള്ള 27-ാമത്തെ ചോദ്യം. ഈ ചോദ്യത്തിന്റെ ആദ്യഭാഗത്ത് 12-ാമത്തെ ചോദ്യമായി വന്ന അതേ വരിതന്നെയുണ്ട്.അശ്രദ്ധമായിട്ടാണ് ചോദ്യപ്പേപ്പർ അച്ചടിച്ച് നൽകിയിരിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു.