മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്ക്അപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. സംഭവത്തിൽ അ‍ഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആർ ടി സി ബസും എതിർ ദിശയിൽ വന്ന പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പിക്ക്അപ്പ് ജീപ്പിനുള്ളിൽ ഡ്രൈവർ കുടുങ്ങി. അപകടം നടന്ന ഉടനെ വാൻ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്.ഗുരുതരമായി പരിക്കേറ്റ പിക്ക്അപ്പ് വാൻ ഡ്രൈവർ രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെയാണ് മരണം. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!