ഹൈദരാബാദ്: കഴിഞ്ഞ ഒരു വർഷമായി റയിൽവെ പൊലീസ് ഉദ്യോഗസ്ഥയായി ആൾമാറാട്ടം നടത്തിവന്ന യുവതി അറസ്റ്റിൽ. തെലങ്കാന നർകേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് പിടിയിലായത്. പ്രതിശ്രുതവരന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നൽഗോണ്ട റെയിൽവേ പോലീസ് യുവതിയെ പിടികൂടിയത്. വിവാഹ നിശ്ചയത്തിനും യുവതി യൂണിഫോമിലെത്തിയതോടെയാണ് പ്രതിശ്രുത വരന് സംശയം തോന്നിയത്. ഇതിന് പിന്നാലെ ഐ.ടി. ഉദ്യോഗസ്ഥനായ ഇയാൾ മാളവികയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. യുവതിക്ക് റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിൽ ജോലിയില്ലെന്ന് വ്യക്തമായതോടെ യുവാവ് ഇക്കാര്യം റയിൽവെ പൊലീസിനെ അറിയിക്കുകയായിരുന്നു.