ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതിയില്ല. സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് തീരുമാനമെന്ന് പോലീസ് വിശദീകരിച്ചു. എന്നാൽ സുരക്ഷാകാരണങ്ങള്‍ അല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്.