താമരശ്ശേരി :ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൾ റോഡിൽ പുതുപ്പാടി മലപുറത്ത് ബൈക്കിടിച്ച് പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വയോധികൻ മരണപ്പെട്ടു.മലപുറം കെട്ടിൻ്റെ അകായിൽ പരീത് (85) ആണ് മരണപ്പെട്ടത്, അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു ബുള്ളറ്റ് ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്,ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.