‘ബംഗളൂരു: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ്‌ നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന്‌ ഉറപ്പ്‌ നൽകിയത്. ഏകീകരണ സമിതിയിൽ വയനാട് സ്പെഷ്യൽ ഓഫീസർ കെ.വിജയാനന്ദ് കേരളത്തിന്റെ നോഡൽ ഓഫീസർ പദവി വഹിക്കും. കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് നിലവിൽ ആനയുളളത്.സൗത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ വരുന്ന കേരള അതിർത്തിയിൽനിന്ന്‌ ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് വെള്ളിയാഴ്ച ആന നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ കർണാടക വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ, കേരളത്തിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങാതിരിക്കുന്നതിന് ഓൺലൈൻ സിഗ്നൽ പ്രകാരം കേരള വനംവകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. രാത്രികാല പട്രോളിങ്ങും നടത്തുന്നുണ്ട്.മുള്ളൻകൊല്ലി ഭാഗത്ത് കടുവയെ പിടികൂടുന്നതിനായി 56 കവല ഭാഗത്ത് ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!