മസ്‌കത്ത്: മലയാളി വിദ്യാര്‍ഥിനി ന്യൂമോണിയ ഒമാനില്‍ മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സഫ് വാ സമീര്‍ (8) ആണ് മരിച്ചത്. സൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഫ് വാ. സമീര്‍ ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒഐസിസി ജനറൽ സെക്രട്ടറിയുമായ സമീറിന്റെ മകളാണ് മരണപ്പെട്ട സഫ്‌വാ. മാതാവ്: ജാസ്‌മിൻ സമീർ. സഫ്‌വാ ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കബറടക്കം സൂറിൽ വെച്ച് നടത്തുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!