കോഴിക്കോട്: കുന്ദമംഗലം ആനപാറയിൽ കാറ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനാണ് മരിച്ചത്. പൂളകോട് നായർകുഴി അമ്മാനംകൂട്ടിൽ വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ഷാജി മകളെ കോളേജിൽ ഇറക്കി തിരിച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കാറ് ബൈക്കിൽ ഇടിച്ചതിന് ശേഷം ടിപ്പർലോറിയിൽ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെയാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക് മാറ്റി.