തലശ്ശേരി: ഒന്നാം ക്ലാസുകാരിയുടെ മൂക്കിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പ്ലാസ്റ്റിക്ക് സ്റ്റിക്കർ നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെരിങ്ങത്തൂർ സ്വദേശിയുടെ മകളുടെ മൂക്കിൽ നിന്നാണ് പ്ലാസ്റ്റിക് സ്മൈലി സ്റ്റിക്കർ നീക്കം ചെയ്തത്. തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. എ.പി മനോജൻ ആണ് അര സെൻ്റീമീറ്റർ നീളമുള്ള പ്ലാസ്റ്റിക് സർജറിയിലൂടെ നീക്കം ചെയ്തത്.നാലു മാസം മുമ്പ് ട്യൂഷൻ സെൻ്ററിൽ നിന്നും പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയതിന് വെരി ഗുഡ് നൽകാൻ കൈ തണ്ടയിൽ ഒട്ടിച്ചു നൽകിയ പ്ലാസ്റ്റിക് സ്‌മൈലി അബദ്ധത്തിൽ മൂക്കിൽ അകപ്പെടുകയായിരുന്നു.ബാലികയുടെ മുക്കിൽ നിന്നുള്ള ദുർഗന്ധം കാരണമാണ് ഡോക്ടറെ സമീപിച്ച് എൻഡോ സ്കോപ്പിയിലൂടെ പ്ലാസ്റ്റിക് രൂപത്തിലുള്ള സാധനം കണ്ടെത്തിയത്. കുട്ടികളുടെ മൂക്കിൽ നിന്നുള്ള ദുർഗന്ധം നിസാരവൽകരിക്കരുതെന്നും അടുത്തുള്ള ഇ.എൻ.ടി ഡോക്ടറെ സമീപിച്ച് ഉപദേശം നൽകണമെന്നും ഡോക്ടർ പറഞ്ഞു