തൃശൂർ: പുഴ കാണാനെത്തിയ 13 വയസുകാരി കാൽതെറ്റി വെള്ളത്തിൽ വീണു മരിച്ചു. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം- അജി ദമ്പതികളുടെ മകൾ ഫാത്തിമ തസ്നീം ആണ് മരിച്ചത്. കുട്ടി മാതാപിതാക്കൾക്കൊപ്പം ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം.രാവിലെയാണ് കുടുംബം കൊടകര മറ്റത്തൂർകുന്നിലെ ബന്ധു വീട്ടിൽ എത്തിയത്. അതിനിടെയാണ് കുട്ടി പുഴ കാണാൻ പോയതും അപകടത്തിൽപ്പെട്ടതും.