ഒന്നര നൂറ്റാണ്ടിന്റെ പഴക്കുള്ള വിര്യമ്പ്രം ജുമാ മസ്ജിദിന്റെ പുതിയ കെട്ടിട ഉൽഘാടനം ഇന്ന് അസർ നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന. സിക്രട്ടറി പ്രൊഫസർകെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥന നിർവ്വഹിക്കും. ഉൽഘാടന പരിപാടിയുടെ ഭാഗമായി മൂന്ന് ദിവസമായി നടന്ന് വരുന്ന മതപ്രഭാഷത്തിൽ കെ.പി.ഇബ്രാഹിം ഫൈസി, അബദുൽ ലത്തീഫ് ഫൈസി പൂനൂർ, സ്വാലിഹ് നിസാമി എളേറ്റിൽ എന്നിവർ പ്രഭാഷണം നടത്തി. ഇന്നലെ നടന്ന മഹല്ല് കുടുംബ സംഗമം മഹല്ല് ഹത്തീബ് കെ.പി. ഇബ്രാഹിം ഫൈസി ഉൽഘാടനം ചെയ്തു.കേരള പോലീസ് സബ് ഇൻസ്പക്ടർ ആയി നിയമനം ലഭിച്ച ജാബിർ സി പി, പോലീസ് ഓഫീസറായി നിയമനം ലഭിച്ച ഹുവൈസ് എ. കെ എന്നിവരെ മഹല്ല് കുടുംബ സംഗമത്തിൽ അനുമോദിച്ചു. മഹല്ല് ആക്ടിംഗ് പ്രസിഡന്റ് സി.പി. തറുവെയ്ക്കുട്ടിമാസ്റ്റർ അധ്യക്ഷത വഹിച്ചു.സാജിഹു ഷമീർ അൽ അസ്ഹരി ചേളാരി,ഡോ: എം.എ അമീറലി ക്ലാസെടുത്തു. മഹല്ല് ജന: സിക്രട്ടറി ടി.പി.മുഹമ്മദ് മാസ്റ്റർ സ്വാഗതവും കെ.കെ.അബ്ദുള്ള മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.ഇന്ന് വൈകീട്ട് ഫരീദ് റഹ് മാനി കാളികാവിന്റെ മത പ്രഭാഷണത്തോടെ പരിപാടികൾ സമാപിക്കും.