കൽപ്പറ്റ: കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. വയനാട്ടിലെ വന്യജീവി ആക്രമണത്തിലെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായ നിര്‍ത്തിവച്ച് വാരണാസിയിൽ നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാഹുൽ ​ഗാന്ധി പുറപ്പെടും.ഇന്ന് കണ്ണൂർ എത്തുന്ന രാഹുൽ ഗാന്ധി നാളെ കൽപറ്റയിലേക്കെത്തും. വന്യജീവി അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. ജില്ല കലക്ടറുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് രാഹുൽ അലഹബാദിലേക്ക് തിരിക്കും. എഐസിസി കമ്മ്യൂണിക്കേഷൻ വിഭാ​ഗം തലവൻ ജയറാം രമേശാണ് വിവരം അറിയിച്ചത്വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ സാന്നിധ്യം ആവശ്യമാണെന്നും അവിടത്തെ നിലവിലെ പ്രതിസന്ധിയിൽ രാഹുൽ എവിടെ എത്തേണ്ടത് അത്യാവശ്യമാണെന്നും ജയറാം രമേശ് അറിയിച്ചു..

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!