കോഴിക്കോട്: കളിക്കുന്നതിനിടയിൽ എടുത്തുകൊണ്ടുപോയി അഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം കഠിനതടവും 2,80,000 പിഴയും ശിക്ഷ. നരിക്കുനി വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്.വിവിധ വകുപ്പുകളിൽ മൊത്തം 57 വർഷം കഠിനതടവും പിഴയും വിധിച്ചെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽനിന്ന് 200000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു.പിസി ന്യൂസ്‌,പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും 10 മാസവും കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ആർ.എൻ. രഞ്ജിത്ത് ഹാജരായി. കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ എം.പി രാജേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ എ.എസ്.ഐ സജീവൻ, എസ്.സി.പി.ഒമാരായ റഹിം, ലേഖ എന്നിവർ അന്വേഷിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ വി.സി. സിന്ധു, എം.സി. ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!