പാലക്കാട്: പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു. കരിയംകോട് മേക്കോൺ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രയിൽ ചികിത്സയിലാണ്.മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.