തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഷുറൻസ് ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ശുപാർശ. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇൻഷുറൻസ് പുതുക്കിയശേഷം ഉടമകൾക്ക് വിട്ടുകൊടുക്കാമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ റോഡുകളിലെത്തുന്ന 38 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. ഇൻഷുറൻസ് എടുക്കാതെ നിരത്തിലിറങ്ങുന്നതിൽ ഭൂരിഭാ​ഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്.നിലവിൽ ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് 2000 രൂപ പിഴയീടാക്കുന്നുണ്ട്. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. എന്നാൽ, ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ലെന്നും ​ഗതാ​ഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്നതാണ് വകുപ്പ് നേരിടുന്ന പ്രധാന പ്രശ്‌നം. ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ 14 ജില്ലകളിലും പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.ഇൻഷുറൻസ് വിവരങ്ങൾ വാഹനങ്ങളുടെ കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ശേഖരിക്കുന്നതിനാൽ പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾ രേഖകൾ പരിശോധിക്കാതെത്തന്നെ തിരിച്ചറിയാനാകും. ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഓൺലൈൻ നിലവിൽവന്നെങ്കിലും രേഖകൾ മാറ്റാതെ വാഹനങ്ങൾ വിൽക്കുന്നത് ഇപ്പോഴും വ്യാപകമാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!