കോട്ടയം: പാമ്പാടി പങ്ങടയിൽ മിണ്ടാപ്രാണിയോട് യുവാവിന്റെ ക്രൂരത. അയൽവാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചാണ് യുവാവ് ആക്രമം കാണിച്ചത്. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ കണ്ണിലും ദേഹത്തുമാണ് ആസിഡ് ഒഴിച്ചത്. ഇവരുടെ അയൽവാസിയായ ബിനോയ് ആണ് കൊടുംക്രൂരത ചെയ്തത്. ബിനോയിയെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.