മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് പതിവായി പ്രദേശത്തിറങ്ങി ഭീതിപരത്തുന്ന കരടി വീണ്ടും വന്നെന്ന് പ്രദേശവാസികള്‍. ഇന്നലെ രാത്രി 11 ഓടെയാണ് ഒരു യാത്രക്കാരന്‍ കരടിയെ കണ്ടത്. റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപകമായ തേന്‍ കൃഷി ചെയ്യുന്ന പ്രദേശമാണിത്. ഇവിടെ എത്തുന്ന കരടി ഓരോ തവണയും തേന്‍ പെട്ടികള്‍ വ്യാപകമായി നശിപ്പിക്കാറാണുള്ളത്. ഒരു മാസമായി പ്രദേശത്ത് കരടി ശല്യമുണ്ട്.തേന്‍ പെട്ടികള്‍ തകര്‍ത്തശേഷം തേന്‍ കുടിച്ചശേഷമാണ് കരടി സ്ഥലത്തുനിന്നും പോകാറുള്ളത്. പലപ്പോഴായി കരടി ഇറങ്ങി കൃഷിനാശമുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കരടിയിറങ്ങിയ വിവരം അറിയിച്ചെങ്കിലും രാത്രിയില്‍ വനപാലകര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കരടിയിറങ്ങിയതിന്‍റെ ദൃശ്യങ്ങളും നാട്ടുകാര്‍ പകര്‍ത്തി. രാത്രിയില്‍ പ്രദേശത്തുകൂടെ പോകുന്നവരെ ആക്രമിക്കുമോയെന്ന ഭയത്തിലാണ് അധികൃതര്‍. കരടിയെ പിടികൂടി ആശങ്ക അകറ്റമെന്നാണ് നാട്ടുകാരുടെ ആവശ്യം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!