പത്തനംതിട്ട: റാന്നിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് 65കാരിയായ സരോജിനിയെ മകൻ വിജേഷ് (36) ക്രൂരമായി മർദിച്ചത്. ഇവരുടെ ഇരുകൈകളും തല്ലിയൊടിക്കുകയും തലയ്ക്കും നടുവിനും പരിക്കേൽപ്പിക്കുകയും ആയിരുന്നു. വിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സരോജിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!