തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിൽ വനിതാ ഡ്രൈവർമാരെ നിയമിക്കുന്നു. 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്ക് ട്രാൻസ്‌ജെൻഡറുകളെയും പരി​ഗണിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഒഴിവുകളിലേക്ക് ആർക്കും അപേക്ഷിക്കാമെങ്കിലും വനിതകൾക്കാകും പ്രഥമ പരി​ഗണന. സ്ത്രീകളുടെ അഭാവത്തിൽ മാത്രമേ പുരുഷന്മാരെ പരി​ഗണിക്കുകയുള്ളൂ.ഹെവി ലൈസൻസുള്ളവർക്കുപുറമേ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള (എൽ.എം.വി.) വനിതകൾക്കും അപേക്ഷിക്കാം. ഹെവി ലൈസൻസുള്ളവർക്ക് 35 വയസ്സും എൽ.എം.വി. ലൈസൻസുള്ളവർക്ക് 30 വയസ്സുമാണ് പ്രായപരിധി. ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി. പരിശീലനം നൽകും. ആദ്യബാച്ചിൽ നിയമനംനേടിയ നാലുവനിതകൾ തിരുവനന്തപുരം സിറ്റിയിൽ ഇലക്‌ട്രിക് ബസുകൾ ഓടിക്കുന്നുണ്ട്.നീളമുള്ള ഡീസൽ ബസുകൾക്കുപകരം ചെറിയ ഇലക്‌ട്രിക് ബസുകളിലാകും വനിതകളെ നിയോഗിക്കുക. പരിശീലനം ഡീസൽ ബസിൽ ആയിരിക്കും. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയ്ക്കുള്ള ട്രിപ്പുകളിലാകും ഇവരെ നിയോഗിക്കുക. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും കളക്‌ഷൻ ബാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. അധികമണിക്കൂറിന് 130 രൂപയാണ് പ്രതിഫലം.സ്വിഫ്റ്റിൽ മാസം അരലക്ഷത്തിനുമേൽ ശമ്പളം വാങ്ങുന്ന ഡ്രൈവർമാരുണ്ട്. കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളിസംഘടനകൾ എതിർക്കുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനമാണ് സ്വിഫ്റ്റിലുള്ളത്. സാമ്പത്തികപ്രതിസന്ധി സ്വിഫ്റ്റിലെ ശമ്പളവിതരണത്തെ ബാധിച്ചിട്ടില്ല. 1300 ജീവനക്കാരാണ് സ്വിഫ്റ്റിലുള്ളത്.അതേസമയം, സ്വിഫ്റ്റിനുള്ള 111 സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ നിർമാണം ആരംഭിച്ചു. ഇവ രണ്ടുമാസത്തിനുള്ളിൽ എത്തും. കെ.എസ്.ആർ.ടി.സി.യുടെ പഴയ ദീർഘദൂര ബസുകൾക്കുപകരം ഇവ വിന്യസിക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ രണ്ടാംബാച്ചിലെ 20 ഇലക്‌ട്രിക് ബസുകളും ഉടനെയെത്തും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!