ന്യൂഡൽഹി: മധുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ട് നൽകിയ ർജി സുപ്രീം കോടതി തള്ളി. പള്ളിയിൽ സർവ്വേ വേണമെന്നും പൊളിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ഇല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.കൂടാതെ ഹർജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളിൽ ഇടപെടാറില്ലെന്നും പറഞ്ഞു. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. പൊതുതാൽപര്യ ഹർജിയായിട്ടാണ് ഹർജി നൽകിയിരുന്നത്. മധുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി.