തിരുവനന്തപുരം: സൂപ്പർതാരം മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നു. കായിക മന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് എത്താൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ഇ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!