മലപ്പുറം: ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ മേലാറ്റൂർ സ്വദേശി വേലായുധൻ (62) ആണ് ഗുരുതരമായി പരിക്കേറ്റത്. മലപ്പുറം പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെയാണ് കതിന പൊട്ടിയത്.ഉത്സവത്തിനിടെ കതിന അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ വേലായുധനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു