ആലപ്പുഴ: ഒന്നരവയസുകാരനെ മർദ്ദിച്ച സംഭവത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒന്നരവയസ്സുകാരന്റെ മാതാപിതാക്കള്‍ പിരിഞ്ഞുതാമസിക്കുകയാണ്. അമ്മയ്‌ക്കൊപ്പമായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം അമ്മയുടെ സുഹൃത്താണ് കുഞ്ഞിനെ അച്ഛന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് കൈയുയര്‍ത്താന്‍ വേദനയുണ്ടെന്ന് കുഞ്ഞ് പറഞ്ഞു. ഇതോടെ അച്ഛന്റെ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ദേഹമാസകലം മര്‍ദനമേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൈയ്ക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. ഇതോടെ കുടുംബം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.