തിരുവനന്തപുരം: വീടിനുളളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58) എന്നിവരാണ് മരിച്ചത്. ന്യൂ ഇയർ ആഘോഷം ആയതിനാൽ കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്തുപോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!