ഗാസ സിറ്റി: ​ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ അഖ്‌സ പള്ളി മുൻ ഇമാം കൊല്ലപ്പെട്ടു. പലസ്തീനിലെ മുൻ വഖഫ്-മതകാര്യ മന്ത്രി കൂടിയായ ഡോ. യൂസുഫ് സലാമ (68)യാണ് കൊല്ലപ്പെട്ടത്.സെൻട്രൽ ഗാസയിലെ മഗാസി അഭയാർഥി ക്യാമ്പിലെ ഇദ്ദേഹത്തിൻറെ വീടിനുനേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യൂസുഫ് സലാമയുടെ മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!