തിരുവല്ലം: ഇരുപത്തിരണ്ടുകാരിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പ്രതി നൗഫലിന്റെ അറസ്റ്റ് ഉടൻ രേഖപെടുത്തും. നൗഫലിനെ ചോദ്യം ചെയ്യുന്നതോടെ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ. ഷഹ്ന ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഹ്നയുടെ ഭർത്താവ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നൗലിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഗാർഹിക പീഡനം നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനു ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിശോധിക്കുംമരണത്തിൽ വിശദമായ അന്വേഷണം വേണം എന്നാണ് ഷഹ്നയുടെ മാതാവ് ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഷഹാനയുടെ മൃതദേഹമായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുമുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. ശരിയായ അന്വേഷണം നടത്താമെന്ന ഫോർട്ട് അസിസ്റ്റന്റ് കമ്മീഷറുടെ ഉറപ്പിൽ ബന്ധുക്കൾ പിന്നീട് പ്രതിഷേധം അവസാനപ്പിക്കുകയായിരുന്നു. പൊലീസ് ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധങ്ങൾ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റുതുടങ്ങിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഗര്‍ഭിണി ആയിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നതെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍, ഷഹന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.