കൊല്‍ക്കത്ത: മോഹന്‍ ബഗാനെ തോല്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ദിമിത്രിയോസ് ഡയമന്റാക്കോസാണ് ഗോള്‍ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തി.ഒന്‍പതാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് മോഹന്‍ബഗാന്‍ പ്രതിരോധത്തെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഉശിരന്‍ ഒരു ഷോട്ട്. ഡയമന്റാക്കോസിന്റെ ആ ഷോട്ടില്‍ ബഗാന്‍ ഗോളി കെയ്ത്തിന് ഒന്നും ചെയ്യാനായില്ല. മൂന്ന് മോഹന്‍ ബഗാന്‍ കളിക്കാരെ മറികടന്നായിരുന്നു ഗോള്‍നേട്ടം. കളിയുടെ തുടക്കത്തില്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ചാണ് കളിച്ചത്.ആദ്യ ഗോള്‍ പിറക്കുന്നതിനു മുമ്പേതന്നെ മികച്ച രണ്ടവസരം ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. ഒരു ഗോള്‍ വീണതോടെ മോഹന്‍ ബഗാനും ഉണര്‍ന്ന് കളിച്ചു. മൂര്‍ച്ചയുള്ള നീക്കങ്ങള്‍ ബഗാന്‍ നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെയോ ഗോളി സച്ചിന്‍ ബേബിയെയോ മറികടക്കാന്‍ കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ ഇരു ടീമും കാര്യമായിത്തന്നെ ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. പക്ഷേ, ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു.രണ്ടാം പകുതിയില്‍ ഇരു ടീമും കാര്യമായിത്തന്നെ ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. പക്ഷേ, ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. ബുധനാഴ്ചത്തെ ജയത്തോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഗോവയെ മറികടന്ന് ഒന്നാമതെത്തി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!