കാസർഗോഡ്: നീലേശ്വരത്ത് റെയിൽവേ ട്രാക്കിൽ രണ്ട് മക്കളുമായി ജീവനൊടുക്കാൻ എത്തിയ യുവതിയെ രക്ഷപ്പെടുത്തി പൊലീസ്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് അമ്മയും മക്കളെയും രക്ഷപ്പെടുത്തിയത്. സ്റ്റേഷനിലേക്കുവന്ന ഫോൺ കോളിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.വീട്ടിൽ നിന്നിറങ്ങിപ്പോയ യുവതിയുടെ മാതാവാണ് ആദ്യം പൊലീസിൽ വിവരമറിയിച്ചത്. പിന്നാലെ പൊലീസ് തെരച്ചിൽ ഊർജിതമായി ആരംഭിച്ചു. അന്വേഷണത്തിൽ യുവതിയും മക്കളും സഞ്ചരിച്ച ഓട്ടോക്കാരനുമായി ബന്ധപ്പെട്ടു. റെയിൽവേ ട്രാക്കിനടുത്താണ് ഇവരെ ഇറക്കിവിട്ടതെന്ന് ഓട്ടോ ഡ്രൈവറിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് സ്റ്റേഷനിലെത്തി വിവരമറിയിച്ച പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചു.ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്ന യുവതിയെയും മക്കളെയും കണ്ടെത്തി പൊലീസ് രക്ഷപെടുത്തുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് യുവതി മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പൊലീസ് കൗൺസിലിംഗും ഏർപ്പെടുത്തിയിട്ടുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!