കോഴിക്കോട്: നടുറോഡിൽ കാർ ഡ്രൈവറെ മർദിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ബേപ്പൂർ– മെഡിക്കൽ കോളജ് റൂട്ടിലോടുന്ന അൽഫ എന്ന ബസിലെ ഡ്രൈവറായ ശബരീഷിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പിനു പൊലീസ് ശുപാർശ നൽകി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ, ബസ് ഡ്രൈവർ തിരുവണ്ണൂർ സ്വദേശി ശബരീഷിനെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു.മാനാഞ്ചിറയിൽ ബസ് തട്ടിയതു കാർ യാത്രക്കാർ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം. കാർ ഡ്രൈവറുടെ ഭാര്യയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. ഇവരുടെ മകനെടുത്ത വിഡിയോ പുറത്തുവന്നിരുന്നു. കാർ ഡ്രൈവർ തന്റെ മുഖത്തു തുപ്പിയതായി ശബരീഷ് ആരോപിച്ചു. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!