തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോയുടെ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. സംസ്ഥാനത്തല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടത്ത് വച്ച് നടക്കും.വിലക്കുറവില്‍ സാധനങ്ങള്‍ ജനങ്ങൾക്ക് ലഭ്യമാക്കാന്‍ വേണ്ടി ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും.തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്ലറ്റുകളിലും വില്‍പ്പനയുണ്ടാകും. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും.ഓണച്ചന്തകള്‍ക്കു സമാനമായി സബ്സിഡി ഇതര സാധനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കാനും ആലോചിക്കുന്നുണ്ട്. 30ന് ചന്തകള്‍ അവസാനിക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!